ബാക്ക്പാസ് 2.0 – ഗവ. എൻജിനിയറിംഗ് കോളേജ് തൃശ്ശൂർ അലുംനി ജേതാക്കൾ

Newsroom

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഫുട്ബോൾ കൂട്ടായ്മയായ ഫുട്ബോൾ ഫാൻസ് ഫോറം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെൻറ് ബാക്ക്പാസ് 2.0 ൽ ഗവ. എൻജിനിയറിംഗ് കോളേജ് തൃശ്ശൂർ അലുംനി ജേതാക്കളും കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജ് അലുംനി റണ്ണേർ അപ്പുമായി. മാസ്റ്റേഴ്സ് വിഭാഗത്തിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി ജേതാക്കളും ഗവ. കോളേജ് ഓഫ് എൻജിനിയറിംഗ് കണ്ണൂർ അലുംനി റണ്ണേർ അപ്പുമായി.

Picsart 23 10 17 20 39 09 558

എൻജിനിയറിംഗ് കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടൂർണമെൻ്റിൻ്റെ രണ്ടാമത് എഡിഷനാണ് കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണേന്ത്യയിലെ 36 കോളേജുകളിൽ നിന്നായി 400 ൽ പരം പൂർവ്വ വിദ്യാർത്ഥികൾ ടൂർണമെൻ്റിൽ പങ്കെടുത്തു. യൂഡി ആയിരുന്നു ടൂർണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.