കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടത്തിന് ഒപ്പം ഉണ്ടായിരുന്ന ബി ദേവാനന്ദ് അന്തരിച്ചു

മുൻ കേരള താരം ബി ദേവാനന്ദ് അന്തരിച്ചു. 73 വയസ്സായിരുന്നു. അവസാന കുറച്ച് കാലമായി ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ കാരണം ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ അദ്ദേഹത്തിന്റെ അപാർട്മെന്റിലായിരുന്നു മരണം. 1973ൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ ഒപ്പം ഉണ്ടായിരുന്ന താരമാണ് ദേവാനന്ദ്. ഇന്ത്യയുടെ യൂത്ത് ടീമിന് വേണ്ടിയും ടാറ്റ ടീമുനായും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെയും താരമായിരുന്നു.

കണ്ണൂർ ബ്രദേഴ്സ് ക്ലബിലൂടെ ആയിരുന്നു കരിയറിന്റെ തുടക്കം. കേരളത്തിനായി അഞ്ച് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1973ൽ സന്തോഷ് ട്രോഫി വിജയിക്കുമ്പോൾ ഫൈനലിൽ ടീമിന്റെ സെന്റർ ബാക്കായിരുന്നു അദ്ദേഹം. ഇന്ത്യൻ ദേശീയ ടീമിലും കളിച്ച ശേഷം 1982ലാണ് വിരമിച്ചത്.