ഗോകുലം എഫ് സിയുടെ പുതിയ സീസൺ ആരംഭം ഗോവയിൽ നടക്കുന്ന രണ്ടാം AWES കപ്പോടെയാകും. അടുത്ത മാസമാണ് ഇന്ത്യയിലെ പ്രമുഖ ക്ലബുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഗോവയിൽ നടക്കുക. കഴിഞ്ഞ സീസണിൽ ഈ ടൂർണമെന്റിൽ ഫൈനൽ വരെ ഗോകുലം എഫ് സി എത്തിയിരുന്നു. ഫൈനലിൽ ഡെംപോയോട് പെനാൾട്ടിയിൽ ആയിരുന്നു ഗോകുലം കിരീടം കൈവിട്ടത്.
ഇത്തവണ 12 ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഐ എസ് എൽ ക്ലബുകളായ പൂനെ സിറ്റിയും എഫ് സി ഗോവയും ഇത്തവണയും AWES കപ്പിൽ കളിക്കും. AWES എന്ന ഫുട്ബോൾ സ്നേഹികളുടെ സംഘടനയും ഗോവൻ ഫുട്ബോൾ അസോസിയേഷനും ഡെംപോ എഫ് സിയും സംയുക്തമായാണ് ടൂർണമെന്റ് നടത്തുന്നത്. ഡെംപോ എഫ്, സാൽഗോക്കർ, സ്പോർടിംഗ് ഗോവ, സീസ എന്നീ മികച്ച ക്ലബുകളും ടൂർണമെന്റിന്റെ ഭാഗമാകുന്നുണ്ട്. ഡുലർ ഫുട്ബോൾ സ്റ്റേഡിയം വേദിയാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
