ആൻഡ്രേ വിയാ ബോസ് ഇനി മാഴ്സെയുടെ ബോസ്!!

- Advertisement -

ആൻഡ്രേ വിയാസ് ബോസ് അവസാനം പരിശീലക ജോലിയിൽ തിരികെ എത്തി. 2017ൽ ചൈനീസ് ക്ലബായ ഷാങ്യായിയെ പരിശീലിപ്പിച്ച ശേഷം ഒരു ക്ലബിന്റെയും ചുമതലയേൽക്കാതിരുന്ന വിയാസ് ബോസ് ഇപ്പോൾ ഫ്രഞ്ച് ലീഗിലൂടെയാണ് തിരികെ എത്തിയിരിക്കുന്നത്. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെയാണ് വിയാസ് ബോസുമായി കരാർ ഒപ്പിട്ടത്.

മൂന്ന് വർഷത്തെ കരാറാണ് എ വി ബി ഒപ്പിട്ടിരിക്കുന്നത്. മുമ്പ് ചെൽസി, ടോട്ടൻഹാം പോലുള്ള ഇംഗ്ലീഷ് പ്രീമിയർ ൽർഗിലെ വൻ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട് എങ്കിലും അവിടെ തന്റെ കഴിവ് തെളിയിക്കാൻ എ വി ബിക്ക് ആയിരുന്നില്ല. പോർട്ടോയിൽ പരിശീലകനായി ഇരിക്കെ ലോക ഫുട്ബോളിലെ വൻ പരിശീലകരിൽ ഒരാൾ ആകുമെന്ന് പ്രവചിക്കപ്പെട്ട പരിശീലകനായിരുന്നു എ വി ബി. മുമ്പ് സെനിറ്റിന്റെയും പരിശീലകനായിട്ടുണ്ട് എ വി ബി.

Advertisement