പുതിയ പരിശീലകന് കീഴിൽ വൻ ജയത്തോടെ ഓസ്ട്രേലിയൻ തുടക്കം

Newsroom

ഓസ്ട്രേലിയയുടെ പരിശീലകനായി നിയമിക്കപ്പെട്ട ഗ്രഹാം അർനോൾഡിന് ഗംഭീര തുടക്കം. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ കുവൈറ്റിനെ നേരിട്ട അർണോൾഡിന്റെ ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ തന്നെ വൻ ജയൻ സ്വന്തമാക്കി. മാവിലിന്റെ അരങ്ങേറ്റവും ആദ്യ ദേശീയ ഗോളും കണ്ട മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഓസ്ട്രേലിയ വിജയിച്ചത്. ഒരോ പകുതുയിലും രണ്ട് വീതം ഗോളുകൾ ഓസ്ട്രേലിയ നേടി.

സബ്ബായി തന്റെ ആദ്യ ഓസ്ട്രേലിയൻ മത്സരത്തിന് ഇറങ്ങിയ മാബിൽ, അപോസ്തലോസ് ജിയനൗ, ടോം റോജിക് തുടങ്ങിയവരാണ് ഓസ്ട്രേലിയക്കായി ഗോളുകൾ നേടിയത്. ജിയനൗവിന്റെയും ആദ്യ ഓസ്ട്രേലിയൻ ഗോളായിരുന്നു ഇത്. ഏഷ്യാ കപ്പിനായി ഒരുങ്ങുക എന്ന ലക്ഷ്യത്തോടെയാണ് അർണോൾഡിനെ പരിശീലകനായി ഓസ്ട്രേലിയ എത്തിച്ചത്.