റയൽ മാഡ്രിഡ് മധ്യനിര താരം ചൗമേനിക്ക് ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമാകും. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ഫിറ്റ്നസ് വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരും എന്നുമാണ് റിപ്പോർട്ടുകൾ. താരം കൂടുതൽ ചികിത്സയ്ക്ക് ആയി അമേരിക്കയിൽ ഉള്ള ഒരു ഡോക്ടറെ സമീപിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
ജൂൺ 1 ന് വെംബ്ലിയിൽ വെച്ച് ഡോർട്ട്മുണ്ടിനെ ആണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേരിടേണ്ടത്. ഏപ്രിൽ 30ന് ബയേൺ മ്യൂണിക്കിനെതിരായ സെമി ഫൈനൽ രണ്ടാം പാദ വിജയത്തിനിടയിൽ ആയിരുന്നു ചൗമേനിക്ക് കാലിന് പരിക്കേറ്റത്. അതിനു ശേഷം താരം കളിച്ചിട്ടില്ല. ചൗമേനിക്ക് ആയി കാർലോ ആഞ്ചകോട്ടി കഴിയുന്നത്ര വൈകും വരെ കാത്തിരിക്കും.
യൂറോ കപ്പിലും താരം കളിക്കാനുള്ള സാധ്യത ഇപ്പോൾ കുറഞ്ഞു വരികയാണ്. ജൂൺ 17 ന് ഓസ്ട്രിയയ്‌ക്കെതിരായ യൂറോ 2024-ൽ ഫ്രാൻസിൻ്റെ ഓപ്പണിംഗ് മത്സരം ഉൾപ്പെടെ യൂറോ കപ്പിന്റെ തുടക്കം അദ്ദേഹത്തിന് നഷ്ടമായേക്കാം.