ഉറുഗ്വേ ഫുട്ബോൾ അസോസിയേഷനിൽ നിലനിൽക്കുന്ന അനിശ്ചിതത്തം നീക്കാനായുള്ള നടപടികൾ ഫിഫ ആരംഭിച്ചു. താൽക്കാലികമായി AUFന്റെ ഭരണ ചുമതല ഫിഫ ഏറ്റെടുത്തു. 2019 ഫെബ്രുവരി 28വരെ ഇനി ഫിഫയാകും ഉറുഗ്വേ ഫുട്ബോളിലെ തീരുമാനങ്ങൾ എടുക്കുക. അതിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടത്തി കാര്യങ്ങൾ പഴപടി ആക്കും.
ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വിൽമാർ വാൽഡേസിന്റെ രാജിയാണ് ഉറുഗ്വേ ഫുട്ബോളിൽ പ്രതിസന്ധി ഉണ്ടാക്കിയത്. കഴിഞ്ഞ മാസമായിരുന്നു വാൽഡേസ് രാജിവെച്ചത്. വാൽഡേസ് അടുത്ത തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ ചില ഓഡിയോ ക്ലിപ്പുകൾ ചേർന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ രാജിയിൽ എത്തിച്ചത്.