അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനെ ഞെട്ടിച്ച് ജംഷദ്പൂർ എഫ് സി

സ്പെയിനിൽ പ്രീസീസൺ മത്സരം ജംഷദ്പൂർ എഫ് സിക്ക് ഞെട്ടിക്കുന്ന വിജയം. ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനെ നേരിട്ട ജംഷദ്പൂർ എഫ് സി ഇന്ന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി. ശക്തമായ പോരാട്ടത്തിൽ ജംഷദ്പൂരിനെ തുണച്ചത് രണ്ടാം പകുതിയുടെ തുടക്കത്തിൽ പിറന്ന ഗോളായിരുന്നു. സെർജിയോ സിഡിഞ്ചോ ആണ് 54ആം മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡ് വല കുലുക്കിയത്.

ആ ഗോളിന് ശേഷം മികച്ച ഡിഫൻഡിംഗ് കാഴ്ചവെച്ച ജംഷദ്പൂർ അർഹിച്ച ജയം സ്വന്തമാക്കി. ഓസ്ട്രേലിയൻ ഇതിഹാസം ടിം കാഹിലും ഇന്ന് ജംഷദ്പൂരിനായി ഇറങ്ങിയിരുന്നു. ജംഷദ്പൂരിന്റെ അഞ്ചാമത്തെ പ്രീസീസൺ മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരവും ജംഷദ്പൂർ വിജയിച്ചിരുന്നു.

Previous articleമറഡോണ സീരിസുമായി ആമസോൺ പ്രൈം
Next articleഇന്ത്യൻ ബൗളിംഗ് മുന്നോട്ട്