അത്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫെയെ തകർത്ത് കോപ്പ ഡെൽ റേ സെമിഫൈനലിൽ പ്രവേശിച്ചു

Newsroom

Picsart 25 02 05 08 53 05 030

അറ്റ്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫെയെ 5-0 ന് പരാജയപ്പെടുത്തി കോപ്പ ഡെൽ റേ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടി ഗിയൂലിയാനോ സിമിയോണി ടീമിനെ മുന്നിൽ നിന്ന് നയിച്ചു, മെട്രോപൊളിറ്റാനോയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ സാമുവൽ ലിനോ, ഏഞ്ചൽ കൊറിയ, അലക്സാണ്ടർ സോർലോത്ത് എന്നിവരും ഗോൾ നേടി.

1000819714

പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത് എട്ടാം മിനിറ്റിൽ ആയിരുന്നു സിമിയോണിയുടെ ആദ്യ ഗോൾ, 17-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ അദ്ദേഗം ലീഡ് ഇരട്ടിയാക്കി. പകുതി സമയത്തിന് മുമ്പ് ലിനോ ടീമിനെ 3-0 ന് മുന്നിലെത്തിച്ചു. കൊറിയയും സോർലോത്തും രണ്ടാം പകുതിയിൽ ഗോളുകൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു.

ബുധനാഴ്ച കോപ ഡെൽ റേയിൽ റയൽ മാഡ്രിഡ് ലെഗാനസിനെയും, വ്യാഴാഴ്ച ബാഴ്‌സലോണ വലൻസിയയെയും റയൽ സോസിഡാഡ് ഒസാസുനയെയും നേരിടും.