ടോട്ടനം എഫ് എ കപ്പിൽ നിന്നും പുറത്തായി

Newsroom

Picsart 25 02 10 01 14 41 868
Download the Fanport app now!
Appstore Badge
Google Play Badge 1

വില്ല പാർക്കിൽ നടന്ന എഫ്എ കപ്പ് നാലാം റൗണ്ടിൽ ടോട്ടനം ഹോട്സ്പറിനെ 2-1 ന് തോല്പ്പിച്ച് ആസ്റ്റൺ വില്ല. ആദ്യ മിനിറ്റിൽ തന്നെ ജേക്കബ് റാംസി ഗോൾ നേടിയതോടെ ആതിഥേയർക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. 64-ാം മിനിറ്റിൽ മോർഗൻ റോജേഴ്സ് ലീഡ് ഇരട്ടിയാക്കി, കളി വില്ലയുടെ നിയന്ത്രണത്തിലാക്കി.

1000824703

ടോട്ടനം തിരിച്ചുവരവിനായി ശ്രമിച്ചു, മാത്തിസ് ടെൽ സ്റ്റോപ്പേജ് സമയത്ത് (90+1’) ഒരു ഗോൾ നേടിയെങ്കിലും അത് വളരെ വൈകിപ്പോയിരുന്നു. സ്പർസ് 2 ദിവസം മുമ്പാണ് ലീഗ് കപ്പിൽ നിന്നും പുറത്തായത്. അതിനു പിന്നാലെയാണ് എഫ് എ കപ്പിലെ ഈ പരാജയം വരുന്നത്. വില്ലക്ക് ആയി ഇന്ന് റാഷ്ഫോർഡ് അരങ്ങേറ്റം നടത്തി.