ആസ്റ്റൺ വില്ലയുടെ പരിചയസമ്പന്നനായ ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡീന്യെ ക്ലബ്ബിൽ 2028 ജൂൺ വരെ തുടരാൻ തീരുമാനിച്ചു. നിരവധി ക്ലബ്ബുകളിൽ നിന്ന് ഈ സമ്മറിൽ ശക്തമായ താൽപര്യം ഉണ്ടായിരുന്നിട്ടും, ഫ്രഞ്ച് ഇന്റർനാഷണൽ തന്റെ കരാർ നീട്ടാൻ സമ്മതിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡ്, വെസ്റ്റ് ഹാം തുടങ്ങിയ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളുമായി ഡീന്യയെ ബന്ധപ്പെടുത്തി റിപ്പോർട്ടുകൾ വന്നിരുന്നു. 2022 മുതൽ ആസ്റ്റൺ വില്ലയിൽ ഉള്ള താരം 150ഓളം മത്സരങ്ങൾ അവർക്ക് ആയി കളിച്ചിട്ടുണ്ട്.