മാഞ്ചസ്റ്റർ സിറ്റിയുടെ ദുരിതയാത്ര തുടരുന്നു!! ആസ്റ്റൺ വില്ലയോടും തോറ്റു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെയും പെപ് ഗ്വാർഡിയോളയുടെയും ദുരവസ്ഥ തുടരുന്നു. അവർ ഇന്ന് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടു. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു ആസ്റ്റൺ വില്ലയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റിക്ക് അവസാന 12 മത്സരങ്ങൾക്ക് ഇടയിലെ ഒമ്പതാം പരാജയമാണിത്. ഈ 12 മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് സിറ്റി ജയിച്ചത്.

1000767117

ഇന്ന് തുടക്കം മുതൽ സിറ്റി താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. 16ആം മിനുട്ടിൽ വില്ല ലീഡ് എടുത്തു. റോജോസ് തനിക്ക് ലഭിച്ച ത്രൂ ബോൾ സ്വീകരിച്ച് സിറ്റി ബോക്സിലേക്ക് റൺ ചെയ്തു. പെനാൾറ്റി ബോക്സിൽ വെച്ച് ഡ്യൂറണ് പന്ത് കൈമാറി. ഡ്യൂറൺ കൃത്യമായ ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0.

രണ്ടാം പകുതിയിൽ റോജേസ് ആസ്റ്റൺ വില്ലയുടെ രണ്ടാം ഗോൾ നേടി. 65ആം മിനുറ്റിൽ ആയിരുന്നു റോജേഴ്സിന്റെ ഗോൾ. അവസാനം 93ആം മിനുട്ടിൽ ഫോഡനിലൂടെ സിറ്റി ഒരു ഗോൾ മടക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

ഈ വിജയത്തോടെ ആസ്റ്റൺ വില്ല മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. സിറ്റി 27 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു.