രണ്ടാം പകുതിയിൽ കാലിടറി, ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു

Newsroom

Picsart 24 01 13 18 51 54 027
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ കപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യക്ക് പരാജയം. ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ മികച്ച രീതിയിൽ ഡിഫൻഡ് ചെയ്ത ഇന്ത്യ ഗോൾ ഒന്നും വഴങ്ങിയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ആ മികവ് ഡിഫൻസിൽ പുലർത്താൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യ കൂടുതൽ ഡിഫൻസിൽ ഊന്നി കളിച്ചതും പ്രശ്നമായി.

ഇന്ത്യ 24 01 13 17 32 54 055

ഇന്ത്യ ഇന്ന് വളരെ മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. ഓസ്ട്രേലിയക്ക് പന്ത് നൽകി കൗണ്ടറിൽ ഓസ്ട്രേലിയയെ പരീക്ഷിക്കുക ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇടതു വിങ്ങിൽ ചാങ്തെയുടെ രണ്ട് നല്ല മികച്ച റണ്ണുകൾ കാണാൻ ആയി. മത്സരത്തിന്റെ 15ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് വന്ന ക്രോസിൽ നിന്ന് ചേത്രിയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്.

ഓസ്ട്രേലിയയുടെ ആദ്യ നല്ല അവസരം വന്നത് 21ആം മിനുട്ടിൽ ആയിരുന്നു. ഗുർപ്രീതിന്റെ ഒരു പിഴവാണ് ഓസ്ട്രേലിയക്ക് അവസരം നൽകിയത്. ഓസ്ട്രേലിയ ആ അവസരം മുതലെടുക്കാത്തത് ഇന്ത്യക്ക് ഭാഗ്യമായി. കളി പുരോഗമിക്കുന്നതോടെ ഓസ്ട്രേലിയക്ക് കൂടുതൽ അവസരങ്ങൾ കിട്ടാനായി. അവർക്ക് നിരവധി സെറ്റ് പീസുകൾ ലഭിച്ചു. എങ്കിലും ആദ്യ പകുതി 0-0 എന്ന് അവസാനിച്ചു.

Picsart 24 01 13 18 52 06 657

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങി. ഒരു ക്രോസ് ഗുർപ്രീതിന് കയ്യിൽ ഒതുക്കാൻ കഴിയാതെ വന്നപ്പോൾ അവസരം മുതലെടുത്ത് ഇർവിൻ ഗോൾ നേടുകയായിരുന്നു‌. ഈ ഗോളോടെ കളി തീർത്തും ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലായി. 72ആം മിനുട്ടിൽ ജോർദാൻ ബോസിലൂടെ ഓസ്ട്രേലിയ അവരുടെ രണ്ടാം ഗോളും നേടി. ഇത് അവരുടെ വിജയം ഉറപ്പിച്ചു.

ഇനി ഇന്ത്യ ജനുവരി 18ന് ഉസ്ബെക്കിസ്ഥാനെ നേരിടും. ഇന്ത്യ അതു കഴിഞ്ഞ് സിറിയയെയും നേരിടും.