ഇന്ന് ഇന്ത്യ ഏഷ്യൻ കപ്പിൽ ഇറങ്ങുന്നു!! ഓസ്ട്രേലിയ ആദ്യ എതിരാളികൾ

Newsroom

Picsart 23 09 26 10 50 31 678

എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ന് ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ, ശക്തരായ ഓസ്‌ട്രേലിയക്കാർക്കെതിരെ ആണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ ഇത് അഞ്ചാം തവണ മാത്രമാണ് ഏഷ്യൻ കപ്പിന് ഇറങ്ങുന്നത്. ആദ്യമായി തുടർച്ചയായി രണ്ട് ഏഷ്യൻ കപ്പിൽ ഇറങ്ങാൻ പോകുന്ന ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തിലാകും ഇറങ്ങുക.

ഇന്ത്യ 23 06 18 20 52 34 556

ഇന്ത്യ മുമ്പ് ഓസ്ട്രേലിയയെ 3 തവണ നേരിട്ടപ്പോൾ രണ്ട് തവണ ഇന്ത്യ ജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്റ്റ്ഗിട്ടുണ്ട്.
പക്ഷെ ആ രണ്ട് വിജയങ്ങളും ഏകദേശം ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു. ദോഹയിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പിന്റെ 2011 പതിപ്പിൽ ആണ് അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 4-0 എന്ന സ്കോറിന് പരാജയപ്പെട്ടത്.

മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് ഉണ്ടാകില്ല. പരിക്ക് കാരണം താരത്തിന് ആദ്യ മത്സരം നഷ്ടമാകു. വൈകുന്നേരം 5 മണിക്ക് മത്സരം ആരംഭിക്കും സ്‌പോർട്‌സ് 18-ൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഒപ്പം ജിയോ സിനിമയിലും കളി കാണാം.