ഏഷ്യൻ പര്യടനത്തിനുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു, ഗർനാചോ ടീമിൽ

Newsroom

അർജന്റീന ദേശീയ ടീമിന്റെ ഏഷ്യൻ യാത്രക്കായുള്ള ടീം ഇന്ന് സ്കലോണി പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗർനാചോ സ്ക്വാഡിൽ ഇടം നേടി. ടീനേജ് താരത്തിന്റെ അരങ്ങേറ്റം അടുത്ത മാസം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ അർജന്റീന ടീമിൽ എത്തിയപ്പോൾ പരിക്ക് കാരണം ഗർനാചോക്ക് അരങ്ങേറ്റം നടത്താൻ ആയിരുന്നില്ല.

അർജന്റീന 23 03 14 16 17 15 499

ലയണൽ മെസ്സി, എമി മാർട്ടിനസ്, എൻസോ ഫെർണാണ്ടസ് തുടങ്ങി ലോകകപ്പ് കിരീട നേടത്തിൽ പങ്കുവെച്ച പ്രധാനികൾ എല്ലാം സ്ക്വാഡിൽ ഉണ്ട്. ബീജിംഗിൽ വെച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരെയും ജകാർതയിൽ വെച്ച് ഇന്തോനേഷ്യക്ക് എതിരെയും ആണ് അർജന്റീന ഏഷ്യൻ പര്യടനത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

ചൈനീസ് തലസ്ഥാനത്തെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ ജൂൺ 15ന് ആണ് ഓസ്ട്രേലിയ അർജന്റീന പോരാട്ടം. “ഏഷ്യ ടൂറിന്റെ” ഭാഗമായാണ് ഈ രണ്ട് മത്സരങ്ങളും നടക്കുന്നത്. ജൂൺ 19ന് ജക്കാർത്തയിൽ വെച്ച് ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരവും നടക്കും. ഖത്തറിൽ ലോകകപ്പ് വിജയിച്ച ശേഷം വീണ്ടും അർജന്റീനയിലേക്ക് തിരികെ വരുന്നത് ഏഷ്യയിലെ അർജന്റീന ആരാധകർക്ക് സന്തോഷം നൽകും.

20230527 220344