എ എഫ് സി കപ്പിൽ മിനേർവ പഞ്ചാബ് ഹോം ഗ്രൗണ്ട് പ്രശ്നത്തിന് അവസാനം പൂർണ്ണമായി പരിഹാരം. ഇനി മിനേർവയുടെ എ എഫ് സി കപ്പിൽ ശേഷിക്കുന്ന മത്സരങ്ങൾ ഗുവാഹത്തി സ്റ്റേഡിയത്തിൽ ആകും നടക്കുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐ എസ് എല്ലിൽ ഗോൻ ഗ്രൗണ്ടായി ഉപയോഗിക്കുന്ന ഗ്രൗണ്ടാണ് മിനേർവ എ എഫ് സി കപ്പിന് വേണ്ടി കരാർ ആക്കിയിരിക്കുന്നത്.
നേരത്തെ ഹോം ഗ്രൗണ്ടായി തീരുമാനിച്ചത് കലിംഗ ഗ്രൗണ്ടായിരുന്നു. അതിന് ഓഡീഷ ഗവൺമെന്റ് അനുമതി നിഷേധിച്ചതോടെ മിനേർവ വലിയ പ്രശ്നങ്ങളിൽ തന്നെ പെട്ടിരുന്നു. ഹോം ഗ്രൗണ്ട് ശരിയായില്ല എങ്കിൽ ക്ലബ് അടച്ചു പൂട്ടുമെന്ന് മിനേർവ ഉടമ രഞ്ജിത്ത് ബജാ ഭീഷണി മുഴക്കികയും ചെയ്തിരുന്നു. നീണ്ട പ്രതിഷേധങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ ഗ്രൗണ്ട് ആദ്യ മത്സരത്തിന് മാത്രം ഗ്രൗണ്ട് വിട്ടുകൊടുക്കാൻ ഒഡീഷ സർക്കാർ തീരുമാനിക്കുകയായിരുന്നു. രണ്ടാം മത്സരം മുതൽ വേറെ ഗ്രൗണ്ട് കണ്ടെത്താം എന്ന് മിനേർവ വാക്ക് കൊടുത്തിരുന്നു. ആ വാക്ക് ആണ് ഗുവാഹത്തി സ്റ്റേഡിയത്തിലൂടെ പാലിക്കപ്പെടുന്നത്.
ആദ്യമായി എ എഫ് സി കപ്പിൽ കളിക്കുന്ന മിനേർവ പഞ്ചാബ് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലകളുമായി മൂന്ന് പോയന്റുമായി നിൽക്കുകയാണ് ഇപ്പോൾ. രണ്ട് ഹോം മത്സരങ്ങളാണ് ഇനി മിനേർവയ്ക്ക് ബാക്കിയുള്ളത്.