സീസണിലെ ഏഷ്യൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച മോഹൻ ബഗാന് മികച്ച തുടക്കം. എഎഫ്സി കപ്പ് രണ്ടാം പ്രിലിമിനറി റൗണ്ടിൽ നേപ്പാൾ ക്ലബ്ബ് ആയ മച്ചിന്ദ്ര എഫ്സിയെ നേരിട്ട ബഗാൻ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം കരസ്ഥമാക്കിയത്. അൻവർ അലിയുടെ എണ്ണം പറഞ്ഞ രണ്ടു ഹെഡർ ഗോളുകളും ജേസൻ കമ്മിങ്സിന്റെ മറ്റൊരു ഗോളും ബഗാനെ വിജയം എളുപ്പമാക്കുകയായിരുന്നു സഹൽ അബ്ദുസമദ്, അനിരുദ്ധ് ഥാപ്പ തുടങ്ങിയവർ ബഗാൻ ജേഴ്സിയിൽ അണിനിരന്നിരുന്നു.
ആദ്യ മിനിറ്റിൽ തന്നെ ബഗാൻ മുന്നേറ്റത്തിൽ ഹ്യൂഗോ ബൊമസിന്റെ ക്രോസിൽ ആഷിഖ് കുരുണിയന്റെ ക്രോസ് എതിർ പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. സഹലിന്റെ മികച്ചൊരു ഷോട്ട് മച്ചിന്ദ്രാ കീപ്പർ സേവ് ചെയ്തു. ആദ്യ ഗോളിനായി 39ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഹ്യൂഗോ ബൊമസിന്റെ കോർണറിൽ തല വെച്ച് അൻവർ അലിയാണ് വല കുലുക്കിയത്. ആഷിഖിന്റെയും മൻവീറിന്റെയും ശ്രമങ്ങൾ തടഞ്ഞു കൊണ്ട് കീപ്പർ നേപ്പാൾ ക്ലബ്ബിന്റെ രക്ഷക്ക് എത്തിയെങ്കിലും ജേസൻ കമ്മിങ്സിലൂടെ ഐഎസ്എൽ ക്ലബ്ബ് ലീഡ് ഉയർത്തി. ക്ലബ്ബ് ജേഴ്സിയിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. കൗണ്ടർ നീക്കത്തിൽ അപാരമായ വേഗത്തിൽ ബോളുമായി കുതിച്ച താരം, തടയാൻ എത്തിയ കീപ്പറേയും മറികടന്ന് ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് പരിക്കേറ്റ ആഷിഖിന് കളം വിടേണ്ടി വന്നു. 77ആം മിനിറ്റിൽ മച്ചിന്ദ്ര എഫ്സി തിരിച്ചടിച്ചു. മെസോക്കെ ഓളുമോ ആണ് വല കുലുക്കിയത്. മുഴുവൻ സമയത്തിന് അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ബഗാന്റെ ജയമുറപ്പിച്ച ഗോൾ എത്തി. പിച്ചിന്റെ ഇടത് ഭാഗത്ത് എതിർ ബോക്സിന് പുറത്തു നിന്നും എത്തിയ ദിമിത്രിയുടെ ഫ്രീകിക്കിൽ അതിമനോഹരമായ ഹെഡർ ഉതിർത്ത് അൻവർ അലി ഒരിക്കൽ കൂടി വല കുലുക്കുകയായിരുന്നു.
Download the Fanport app now!