ആഷിഖ് കുരുണിയൻ ബംഗളൂരു എഫ്.സിയിലേക്ക് തിരികെയെത്തി; ദീർഘകാല കരാറിൽ ഒപ്പുവെച്ചു

Newsroom

Picsart 25 06 15 13 33 38 635


മോഹൻ ബഗാൻ സൂപ്പർ ജയന്റസ് വിട്ട മലയാളി വിംഗർ ആഷിഖ് കുരുണിയൻ ബംഗളൂരു എഫ്.സിയിലേക്ക് തിരികെ എത്തി. ഒരു ഫ്രീ ഏജന്റായാണ് ആഷിഖ് ബംഗളൂരു എഫ്.സി.യുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചത്. മറ്റ് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും, ബംഗളൂരു എഫ്.സിയെ തനിക്ക് ഏറ്റവും മികച്ച ഓപ്ഷൻ എന്ന് ആഷിഖ് തീരുമാനിക്കുകയായിരുന്നു എന്ന് മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

1000203958


മുൻപ് ബംഗളൂരു എഫ്.സി.ക്കായി കളിച്ചിട്ടുള്ള ആഷിഖിന് ക്ലബ്ബും അവിടുത്തെ ആരാധകരുമായി നല്ല ബന്ധമാണുള്ളത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെ മികച്ച കാലഘട്ടത്തിനു ശേഷമാണ് അദ്ദേഹം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്.