റയൽ മാഡ്രിഡിൽ തുടരുമോ എന്ന് ഉറപ്പില്ല എന്ന് അസെൻസിയോ

Newsroom

മിഡ്ഫീൽഡർ മാർക്കോ അസെൻസിയോയുടെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നു. ജൂണിൽ തന്റെ കരാർ കാലഹരണപ്പെടുന്നതിനെക്കുറിച്ച് അസെൻസിയോയോട് ഇന്നലെ കോപ ഡെൽ റേ ഫൈനലിന് ശേഷം മാധ്യമങ്ങൾ ചോദിച്ചപ്പോൾ, “എനിക്കറിയില്ല…” എന്നായിരുന്നു മറുപടി. റയൽ മാഡ്രിഡ് താരത്തെ നിലനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം.

Picsart 23 04 14 11 49 38 331

റയൽ മാഡ്രിഡ് ഇതിനകം തന്നെ അസെൻസിയോയ്ക്ക് ഒരു ഓഫർ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. താരവുമായി ചർച്ചകൾ നടത്താൻ ക്ലബ് ഒരുങ്ങുകയാണ്. അസെൻസിയോ അവസാന മാസങ്ങളിൽ ടീമിനായി നല്ല സംഭാവനകൾ നടത്തുന്നുണ്ട്‌. ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോളുകളും താരം നേടി. എന്നാൽ ആദ്യ ഇലവനിൽ സ്ഥിരമായി അവസരം കിട്ടാത്തത് ആണ് അസെൻസിയോ ക്ലബ് തുടരണോ എന്ന കാര്യത്തിൽ സംശയത്തിൽ ആകാൻ കാരണം.