അസൻസിയോ ടീമിൽ വേണം, കരാർ പുതുക്കുമെന്നാണ് പ്രതീക്ഷ എ‌‌ന്ന് ആഞ്ചലോട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി മാർക്കോ അസെൻസിയോയെ ക്ലബ്ബിൽ നിൽനിർത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഈ സീസൺ അവസാനം കരാർ അവസാനിക്കാൻ ഇരിക്കെ അസൻസിയോ ക്ലബ് വിടുമെന്ന സൂചനകൾ ആണ് നൽകുന്നത്. ആഞ്ചലോട്ടിയുടെ കീഴിൽ സ്ഥിരം ആദ്യ ഇലവനിൽ എത്താൻ അസൻസിയോക്ക് ആകാത്തത് ആണ് താരത്തെ ക്ലബിൽ നിന്ന് അകറ്റുന്നത്‌.

അസൻസിയോ 23 04 14 11 49 38 331

അസൻസിയോയെ പോലൊരു താരം ടീമിലുണ്ടാവുക എന്നത് നിർണായകമാണ് ആഞ്ചലോട്ടി പറഞ്ഞു. “ഞാൻ അവനെ വിശ്വസിക്കുന്നു, അവൻ എപ്പോഴും സ്കോർ ചെയ്യുന്നു!” ഇന്നലെ അദ്ദേഹം മാഴ്സയോട് പറഞ്ഞു. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രധാന കളിക്കാരനാണ് അസെൻസിയോ. കഴിഞ്ഞ മത്സരത്തിൽ ചെൽസിക്ക് എതിരെ ചാമ്പ്യൻസ് ലീഗിലും അസൻസിയോ ഗോൾ നേടിയിരുന്നു‌. 26കാരനായ താരം 2014 മുതൽ റയൽ മാഡ്രിഡ് ക്ലബിന്റെ ഭാഗമാണ്.