ആഴ്‌സണൽ മുൻ പരിശീലകൻ ആർസെൻ വെങ്ങർ ഫുട്ബോളിലേക്ക് തിരിച്ചുവരുന്നു. വെങ്ങർ തന്നെയാണ് താൻ ജനുവരി 1ന് ഫുട്ബോളിലേക്ക് തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഏതു ടീമിന്റെ കൂടിയാണ് തിരിച്ചു വരുന്നതെന്ന് വെങ്ങർ പറഞ്ഞിട്ടില്ല. എന്നാൽ ജപ്പാൻ ദേശീയ ടീമിനെയോ ജപ്പാനിലെ ഏതെങ്കിലും ക്ലബിനെയോ ആവും പരിശീലിപ്പിക്കുക എന്ന സൂചന വെങ്ങർ തന്നിട്ടുണ്ട്. നേരത്തെ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ഏതേലും ഒരു സ്ഥാനത്തേക്ക് വെങ്ങർ എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.
22 വർഷത്തെ ആഴ്‌സണൽ പരിശീലക വേഷത്തിനു ശേഷം ഈ സീസണിന്റെ തുടക്കത്തിലാണ് ആർസെൻ വെങ്ങർ ആഴ്‌സണലിന്റെ പടിയിറങ്ങിയത്. തനിക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പരിശീലകനാവാൻ അവസരങ്ങൾ വന്നിട്ടുണ്ടെന്നും അത് ജപ്പാനിലാവാമെന്നും വെങ്ങർ പറഞ്ഞു. ജാപ്പനീസ് ക്ലബായ നഗോയ ഗ്രാമ്പസിൽ നിന്നാണ് 22 വർഷങ്ങൾക്ക് മുൻപ് വെങ്ങർ ആഴ്‌സണലിൽ എത്തിയത്.