വില്യം സലിബയുടെ തിരിച്ചുവരവ് വൈകും

Newsroom

ഡിഫൻഡർ വില്യം സലിബ ആഴ്‌സണലിന്റെ മാച്ച് സ്ക്വാഡിലേക്ക് എത്താൻ ഇനിയും സമയമെടുക്കും. സതാംപ്ടണിനെതിരായ നിർണായക ഹോം മത്സരത്തിലും താരം കളിക്കില്ല എന്ന് അർട്ടേറ്റ പറഞ്ഞു. ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ സലിബ അവസാന ഒരു മാസമായി കളിച്ചില്ല.

Picsart 23 04 20 19 22 58 389

“കഴിഞ്ഞ ആഴ്‌ചയിൽ നിന്ന് കാര്യങ്ങൾ മാറിയിട്ടില്ല. വില്യമിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾക്ക് ഇനിയും അൽപ്പം കൂടി കാത്തിരിക്കേണ്ടതുണ്ട്, ”അർട്ടേറ്റ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പരിക്ക് കാരണം സിൻചെങ്കോയും കളിക്കില്ല. സിഞ്ചക്കോയ്ക്ക് ഗ്രോയിൻ ഇഞ്ച്വറിയാണ്. ആഴ്‌സണലിന് ഇനി ഏഴ് മത്സരങ്ങൾ ആണ് ലീഗിൽ ശേഷിക്കുന്നത്.