പ്രീമിയർ ലീഗിൽ ആഴ്സണൽ ഇന്ന് നിർണായകമായ വിജയം നേടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വച്ച് ഫുൾഹാമിനെ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ 37ആം മിനിറ്റിൽ മെറേനോയിലൂടെ ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ സാക പകരക്കാരനായ എത്തി. ദീർഘകാലത്തെ പരിക്കുക കാരണമുള്ള ഇടവേള കഴിഞ്ഞായിരുന്നു തിരിച്ചെത്തിയത്. കളത്തിൽ എത്തി അധികം താമസിയാതെ തന്നെ സാകയ്ക്ക് ഗോൾ നേടാനായി. മാർട്ടിനെല്ലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതോടെ ആഴ്സണൽ രണ്ടുഗോളിന് മുന്നിലെത്തി. 94ആം മിനുറ്റിൽ ഫുൾഹാം ഒരു ഗോൾ മടക്കി എങ്കിലും ആഴ്സണൽ വിജയം ഉറപ്പിച്ചു.
ഈ ജയത്തോടെ ആഴ്സണൽ 61 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. ഇപ്പോഴും, ഒന്നാമതുള്ള ലിവർപൂളിനേക്കാൾ ഒമ്പത് പോയിന്റ് പിറകിലാണ് ആഴ്സണൽ ഉള്ളത്.