ആഴ്സണൽ താരങ്ങൾ നിരീക്ഷണത്തിൽ, 14 ദിവസം ഐസൊലേഷൻ

- Advertisement -

ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിന്റെ ഉടമ മരിനാകിസിന് കൊറോണ സ്ഥിതീകരിച്ചതോടെ പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ താരങ്ങൾ നിരീക്ഷണത്തിൽ. ആഴ്സണലും ഒളിമ്പിയാകോസും തമ്മിൽ നടന്ന യൂറൊപ്പ ലീഗ് മത്സര ശേഷം ഒളിമ്പിയാകോസ് ഉടമയുമായി ആഴ്സണൽ താരങ്ങൾ അടുത്ത് ഇടപെട്ടിരുന്നു. ഇത് ആണ് ഇപ്പോൾ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്.

ആഴ്സണൽ താരങ്ങളെ 14 ദിവസം നിരീക്ഷണത്തിൽ വെക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ താരങ്ങൾ ഒക്കെ സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ഇരിക്കാനും നിർദേശം നൽകും. ആരുമായും അടുത്ത് സമ്പർക്കം പുലർത്തരുത് എന്നാണ് ആഴ്സണൽ താരങ്ങൾക്ക് ലഭിച്ച നിർദേശം. ആഴ്സണൽ ക്ലബിനെ ഇങ്ങനെ ഒരു പ്രശ്നം ബാധിച്ചതിനാൽ ആഴ്സണലിന്റെ അടുത്ത ഫിക്സ്ചറുകൾ അനിശ്ചിതത്വത്തിൽ ആയി. പ്രീമിയർ ലീഗിൽ നടക്കേണ്ടൊയിരുന്ന മാഞ്ചസ്റ്റർ സിറ്റി ആഴ്സണൽ മത്സരം ഇതിനകം തന്നെ മാറ്റിവെച്ചു കഴിഞ്ഞു.

Advertisement