ഗംഭീര ഗോളുകൾ!! ആഴ്സണലിന് തകർപ്പൻ വിജയം

Newsroom

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സണൽ 3-0ന്റെ തകർപ്പൻ വിജയം കരസ്ഥമാക്കി. ഈ ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയിൽ 22 പോയിൻ്റുമായി നാലാം സ്ഥാനത്തേക്ക് ഗണ്ണേഴ്സ് ഉയർന്നു. ബുക്കയോ സാക്കയുടെയും തോമസ് പാർട്ടിയുടെയും ഗംഭീര ഗോളുകൾ കളിയിലെ ഹൈലൈറ്റ് ആയി.

1000736116

15-ാം മിനിറ്റിൽ ബുക്കായോ സാക്ക മാജിക്കിലൂടെ ആണ് ആദ്യ ഗോൾ. മാർട്ടിൻ ഒഡെഗാർഡിൽ നിന്ന് പന്ത് സ്വീകരിച്ച് സാക്ക ഡ്രിബിൾ ചെയ്ത് ബോക്സിൽ മാന്ത്രിക ചുവടുകൾ വെച്ച് നല്ലൊരു ഇടങ്കാൽ സ്ട്രൈക്കിലൂടെ സെൽസിനെ മറികടന്നു. ഇത് സാക്കയുടെ സീസണിലെ നാലാമത്തെ ലീഗ് ഗോളും ഫോറസ്റ്റിനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്നുള്ള മൂന്നാം ഗോളുമായിരുന്നു.

52-ാം മിനിറ്റിൽ തോമസ് പാർട്ടിയുടെ ഇടിമുഴക്കത്തിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. സാകയുടെ പാാ സ്വീകരിച്ച്, ബോക്‌സിൻ്റെ അരികിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന പാർടിയി 25 വാര അകലെ നിന്ന് ഒരു റോക്കറ്റ് തൊടുത്തു. ഗോൾകീപ്പർക്ക് ഒരു അവസരവുമില്ലായിരുന്നു. ഈ സീസണിലെ പാർട്ടിയുടെ രണ്ടാമത്തെ ലീഗ് ഗോളായി ഇത്. 86ആം മിനുട്ടിൽ എന്വാരെ കൂടെ ഗോൾ നേടിയ ആഴ്സണൽ വിജയം ഉറപ്പിച്ചു.