പുതിയ ഓഫറുമായി ആഴ്സണൽ; മിഹൈലോ മദ്രൈകിന് റെക്കോർഡ് തുക

Nihal Basheer

20230113 150714
Download the Fanport app now!
Appstore Badge
Google Play Badge 1

ഉക്രൈൻ താരം മിഹൈലോ മദ്രൈകിനു വേണ്ടി ശക്തറിന് മുന്നിൽ പുതിയ ഓഫർ സമർപ്പിച്ച് ആഴ്സണൽ. നേരത്തെ സമർപ്പിച്ച ഓഫർ തള്ളികളഞ്ഞതിന് പിറകെയാണ് കൂടുതൽ മെച്ചപ്പെട്ട ഓഫറുമായി ആഴ്‌സനൽ എത്തിയിരിക്കുന്നത്. ഇത്തവണ ശക്തർ ആവശ്യപ്പെടുന്ന തുകക്ക് അടുത്തു തന്നെ നൽകാനാണ് ഇംഗ്ലീഷ് ടീമിന്റെ ശ്രമം. എഴുപത് മില്യൺ അടിസ്ഥാന ഓഫറും ആഡ് ഓണുകളും ചേരുന്നതാണ് ഓഫർ എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം ഓഫർ എൺപത് മില്യൺ കവിയും. ടീമുകൾ തമ്മിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. ആഴ്‌സനലിലേക്ക് കൂടുമാറാൻ താരത്തിനും താല്പര്യമുള്ളതിനാൽ ഉടനെ തന്നെ കൈമാറ്റം സാധ്യമായേക്കും.

20230113 150729

നേരത്തെ ചെൽസിയും മദ്രൈകിനു പിറകെ ഉണ്ടായിരുന്നെങ്കിലും ആഴ്‌സനലിന്റെ താൽപര്യം ജാവോ ഫെലിക്സിന്റെ വരവും അവരെ പിറകിലോട്ടു വലിച്ചു. ആഴ്‌സനൽ ആദ്യം സമർപ്പിച്ച അറുപത് മില്യൺ വരുന്ന ഓഫർ ശക്തർ ഡോനെസ്ക് നിരസിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ എൺപത് മില്യണിന്റെ ഓഫർ പ്രതീക്ഷിച്ച അവർക്ക് ഈ ഓഫർ തൃപ്തികരമല്ലായിരുന്നു. നിലവിൽ ആഴ്‌സനൽ സമർപ്പിച്ച ഓഫർ ടീമിന്റെ റെക്കോർഡ് തുകയാണ്.