മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ എഫ്എ കപ്പ് തോൽവിക്ക് ഇടയിൽ പരിക്കേറ്റ ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് ദീർഘകാലം പുറത്തിരിക്കും. ആഴ്‌സണലിൻ്റെ കിരീടമോഹങ്ങൾക്ക് ഗുരുതരമായ തിരിച്ചടിയാണ് ഈ പരിക്ക്. 27-കാരനാണ് ആഴ്സണൽ ടീമിൽ ഉള്ള ഏക സ്ട്രൈക്കർ.
ഇംഗ്ലീഷ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് മുട്ടിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം എന്നാണ്. ഇത് സീസണിൻ്റെ ശേഷിക്കുന്ന സമയത്തേക്ക് താരത്തിന് കളിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കും.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്ട്രൈക്കറെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമിക്കും എന്നാണ് ഇപ്പോൾ ആരാധാകർ വിശ്വസിക്കുന്നത്. ആഴ്സണലിന്റെ മറ്റൊരു പ്രധാന താരമായ സാക്കയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.