ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ആഴ്സണലിനെ സമനിലയിൽ തളച്ച് എവർട്ടൺ. ഇന്ന് ഗുഡിസൺ പാർക്കിൽ നടന്ന മത്സരം 1-1 എബ്ബ സ്കോറിലാണ് അവസാനിച്ചത്. ആദ്യപകുതിയിൽ ആഴ്സണൽ ട്രൊസാഡിലൂടെ ലീഡ് നേടിയതായിരുന്നു. 34ആം മിനിട്ടിൽ സ്റ്റർലിങ്ങിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ട്രൊസാഡിന്റെ ഗോൾ.

ആദ്യപകുതിയിൽ ഈ ലീഡ് നിലനിർത്താൻ അവർക്ക് ആയി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇനൻഡിയായെ എവർട്ടണ് സമനില നൽകി. അതിനുശേഷം ആഴ്സണൽ വിജയഗോളമായി ഏറെ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല.
31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 62 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിന് 73 പോയിന്റ് ഉണ്ട്. അവർ ഈ മാച്ച് വീക്കിലെ മത്സരം വിജയിക്കുകയാണെങ്കിൽ അവർക്ക് അവരുടെ ലീഡ് 14 പോയിന്റ് ആക്കി ഉയർത്താൻ ആകും. എവർട്ടൺ 35 പോയിന്റുമായി പതിനാലാം സ്ഥാനത്ത് നിൽക്കുകയാണ്.