ആഴ്സണലിൽ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് കൈസെദോ

Newsroom

ബ്രൈറ്റന്റെ മിഡ്ഫീൽഡർ ആയ കൈസെദോ തനിക്ക് ആഴ്സണലിൽ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കി. ജനുവരിയിൽ ആഴ്സണൽ കോടികൾ ഓഫർ ചെയ്തിട്ടൂം ബ്രൈറ്റൺ കൈസെദോയെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ഞാൻ ആഴ്സണലിൽ ചേരാൻ വളരെ അടുത്തിരുന്നു എന്നും അത് നടക്കാതിരുന്നത് വിഷമകരമായിരുന്നു എന്നും കൈസെദോ പറഞ്ഞു.

Picsart 23 04 21 19 51 24 690

“എനിക്ക് ആഴ്സണലിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു, കാരണം അവർക്ക് യുവതാരങ്ങൾ ഏറെയുണ്ട്. നല്ല ടാലന്റ് ഉള്ള കളിക്കാരും അവർക്ക് എപ്പോഴും ഉണ്ട്, കിരീടങ്ങൾ നേടാനുള്ള മനസ്സും അവർക്ക് ഉണ്ട്” കൈസെദോ പറഞ്ഞു. ആ നീക്കം നടക്കാത്തതിൽ നിരാശ ഉണ്ട് എന്ന് ഇക്വഡോർ താരം പറഞ്ഞു.

എന്നാൽ നിക്ക് ഇനിയും നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും ബ്രൈറ്റൺ മിഡ്ഫീൽഡർ പറഞ്ഞു. കൈസെദോയെ ബ്രൈറ്റൺ ഈ സമ്മറിൽ ക്ലബ് വിടാൻ അനുവദിക്കും. കൈസെദോയും മകാലിസ്റ്ററും ക്ലബ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌