പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വമ്പന്മാരുടെ മത്സരത്തിൽ ആഴ്സണൽ ചെൽസിയെ തോൽപ്പിച്ചു. ലണ്ടണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്. സെറ്റ് പീസ് ആണ് ഇന്ന് ആഴ്സണലിന്റെ രക്ഷയ്ക്ക് എത്തിയത്.

ആദ്യ പകുതിയിൽ 20ആം മിനുറ്റിൽ ആയിരുന്നു ആഴ്സ്ണലിന്റെ ഗോൾ. ഒഡെഗാർഡ് എടുത്ത കോർണർ മെറിനോ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഈ ഗോളിന് മറുപടി നൽകാൻ ചെൽസിക്ക് ആയില്ല.
ഈ വിജയത്തോടെ ആഴ്സണൽ 29 മത്സരങ്ങളിൽ 58 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഒന്നാമതുള്ള ലിവർപൂളിന് 12 പോയിന്റ് പിറകിലാണ് ആഴ്സണൽ ഉള്ളത്. ചെൽസി 49 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.