ട്രാൻസ്ഫർ വിദഗ്ധൻ ബെൻ ജേക്കബ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിന് മുന്നോടിയായി റയൽ സോസിഡാഡിൽ നിന്ന് സ്പാനിഷ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ സൈൻ ചെയ്യാൻ ആഴ്സണൽ തത്വത്തിൽ ധാരണയിലെത്തി.
നേരത്തെ ലിവർപൂളിലേക്കുള്ള നീക്കം നിരസിച്ച 26 കാരനായ താരം ആഴ്സണലിന്റെ പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ആൻഡ്രിയ ബെർട്ടയുടെ കീഴിലുള്ള ആദ്യ സൈനിംഗ് ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമിംഗോയിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ പോകാൻ സാധ്യതയുള്ള ജോർജീന്യോയ്ക്ക് പകരക്കാരനായാണ് സുബിമെൻഡി എത്തുന്നത്.
ട്രോഫികളൊന്നും നേടാനാകാത്ത ഒരു സീസണിന് ശേഷം ആഴ്സണൽ കൂടുതൽ ടീം ശക്തിപ്പെടുത്താൻ ആണ് ലക്ഷ്യമിടുന്നത്. ഡേവിഡ് റായക്ക് പിന്നിൽ ഒരു ബാക്കപ്പ് ഗോൾകീപ്പറായി എസ്പാന്യോളിൻ്റെ ജോവാൻ ഗാർസിയയെയും ഒരു സ്ട്രൈക്കറെയും വിംഗറെയും ടീമിലെത്തിക്കാനും അവർ പദ്ധതിയിടുന്നുണ്ട്.