ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസിയും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. സ്റ്റാംഫോബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ഇന്റർ നാഷണൽ ബ്രേക്കിനു മുന്നെയുള്ള അവസാന പ്രീമിയർ ലീഗ് മത്സരമായിരുന്നു ഇത്.
ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. എന്നാലും രണ്ട് ടീമുകളും നല്ല അറ്റാക്കിംഗ് നീക്കങ്ങൾ നടത്തി. 32ആം മിനുട്ടിൽ ഹവേർട്സ് ആഴ്സ്ണലിന് ലീഡ് നൽകിയെങ്കിലും വാർ പരിശോധാനയിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു.
രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ മാർട്ടിനെല്ലിയിലൂടെ ആഴ്സണൽ വീണ്ടും ലീഡ് എടുത്തു. ഇത്തവണ ഗോൾ നിലനിന്നു. സ്കോർ 1-0. പക്ഷെ പത്ത് മിനുട്ടകൾക്ക് അകം തിരിച്ചടിച്ച് സമനില നേടാൻ ചെൽസിക്ക് ആയി. 70ആം മിനുട്ടിൽ വിങ്ങർ പെഡ്രൊ നെറ്റോ ആണ് ചെൽസിക്ക് സമനില നൽകിയത്. സ്കോർ 1-1.
ഇതിന് ശേഷവും 2 ടീമുകൾക്കും നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും വിജയ ഗോൾ മാത്രം വന്നില്ല. ഈ സമനിലയോടെ 19 പോയിന്റുമായി ചെൽസി മൂന്നാമതും 19 പോയിന്റുമായി തന്നെ ആഴ്സണൽ നാലാമതും നിൽക്കുന്നു.