മോളിനക്സിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരെ ആഴ്‌സണൽ 1-0ന്റെ വിജയം നേടി. വിവാവദമായ ഒരു ചുവപ്പ് കാർഡ് ആഴ്സണലിന് എതിരെ വന്നെങ്കിലും ആഴ്സണൽ പതറിയില്ല. 23 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ഗണ്ണേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.
43-ാം മിനിറ്റിൽ മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിന് ആഴ്‌സണലിന്റെ മൈൽസ് ലൂയിസ്-സ്‌കെല്ലി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആ ചുവപ്പ് കാർഡ് വിധി ഏവരെയും ഞെട്ടിച്ചു. പക്ഷെ ഒരു ആളുടെ അഡ്വാന്റേജ് ഉണ്ടായിട്ടും വോൾവ്‌സിന് മേൽക്കൈ നേടാൻ ആയില്ല.
70-ാം മിനിറ്റിൽ, ജൂറിയൻ ടിമ്പറിനെ ടാക്കിൾ ചെയ്തതിന് ജോവോ ഗോമസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചു, ഇത് ഇരു ടീമുകളെയും 10 കളിക്കാരാക്കി ചുരുക്കി.
നാല് മിനിറ്റിനുശേഷം, ആഴ്‌സണൽ ലീ# കണ്ടെത്തി. വോൾവ്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പകരക്കാരനായി ഇറങ്ങിയ റിക്കാർഡോ കലാഫിയോറി, ഗോൾകീപ്പർ ജോസ് സായെ മറികടന്ന് താഴത്തെ കോർണറിലേക്ക് കൃത്യമായ ഒരു ഷോട്ട് പായിച്ചു. ഈ ഗോൾ ആഴ്‌സണലിന്റെ വിജയം ഉറപ്പിച്ചു.