ഈ വേനൽക്കാലത്ത് ലിവർപൂളിന്റെ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ സൗജന്യ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശക്തമായ ശ്രമം നടത്തുകയാണ് എന്ന് അത്ലെറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് ഭീമന്മാർ 26 കാരനായ താരത്തെ രണ്ട് വർഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനുവരിയിൽ റയൽ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ലിവർപൂളിൽ കരാർ അവസാനിക്കുന്നത് വരെ തുടരാൻ താരം തീരുമാനിച്ചു. ഫ്രീ ഏജന്റായ താരത്തിന് ഇപ്പോൾ ഏത് ക്ലബിലും കരാർ ഒപ്പുവെക്കാൻ അർഹതയുണ്ട്.
അലക്സാണ്ടർ-അർനോൾഡിനൊപ്പം, മുഹമ്മദ് സലായും വിർജിൽ വാൻ ഡൈകും ലിവർപൂൾ വിടുമെന്ന ആശങ്കയിലാണ് ലിവർപൂൾ ആരാധകർ ഉള്ളത്.