അർജന്റീന താരങ്ങളുടെ വംശീയാധിക്ഷേപം, ഫ്രാൻസ് നിയമപരമായി നീങ്ങും

Newsroom

Picsart 24 07 17 09 45 52 375
Download the Fanport app now!
Appstore Badge
Google Play Badge 1

അർജൻ്റീന താരങ്ങൾ ഫ്രാൻസ് കളിക്കാരെ ലക്ഷ്യമിട്ട് വംശീയാധിക്ഷേപം നടത്തിയതിന് എതിരെ ഫ്രാൻസ് ഔദ്യോഗികമായി നിമമനടപടികൾ നടത്തും. അർജന്റീന അവരുടെ വിജയാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസ് താരങ്ങളെ അധിക്ഷേപിച്ച് കൊണ്ടുള്ള പാട്ടു പാടുന്ന വീഡിയോ വലിയ വിവാദമായിരുന്നു.

അർജന്റീന 24 07 17 09 46 09 458

ഫ്രഞ്ച് എഫ്എ – ഫെഡറേഷൻ ഫ്രാൻസെസ് ഡി ഫുട്‌ബോൾ ഇതിൽ ഔദ്യോഗികമായി പ്രതികരിച്ചു. ഫ്രാൻസിന്റെ താരങ്ങളുടെ ഉത്ഭവത്തെ പരിഹസിച്ചുകൊണ്ടാണ് തീർത്തും അപലപനീയമായ ഗാനം അർജന്റീന താരങ്ങൾ പാടിയത്. ഫ്രഞ്ച് എഫ്എ ഇക്കാര്യത്തിൽ ഫിഫയെ സമീപിക്കും എന്ന് എഎഫ്പി അറിയിച്ചു. നിയമപരമായ പരാതി നൽകുമെന്നും എഫ്എഫ്എഫ് പ്രഖ്യാപിച്ചു.


ഫ്രഞ്ച് എഫ്എയുടെ പ്രസ്താവന:

“ഫ്രഞ്ച് ടീമിലെ കളിക്കാർക്കെതിരെ പാടിയ ഒരു ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ അസ്വീകാര്യമായ വംശീയവും വിവേചനപരവുമായ പരാമർശങ്ങളെ ഫെഡറേഷൻ ഫ്രാൻസെസ് ഡി ഫുട്ബോൾ പ്രസിഡൻ്റ് ഫിലിപ്പ് ഡിയാല്ലോ ശക്തമായി അപലപിക്കുന്നു. കോപ്പ അമേരിക്കയിലെ വിജയത്തിന് ശേഷം അർജൻ്റീന ടീമിൻ്റെ കളിക്കാരും പിന്തുണക്കാരും സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായി ഇതിനെ ഞങ്ങൾ നേരിടാൻ തീരുമാനിച്ചു. കായിക മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരാണ് ഈ അധിക്ഷേപകം.”