കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന

Newsroom

ഖത്തറിൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയ അർജന്റീന മലയാളികളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു. ഇന്ന് ട്വിറ്ററിലൂടെ ആണ് അർജന്റീന കേരളത്തെ എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചത്. അർജന്റീനയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ കേരളം നൽകിയ പിന്തുണക്ക് നന്ദി പറയുക ആയിരുന്നു. കേരളത്തിനെ പ്രത്യേകം മെൻഷൻ ചെയ്ത അർജന്റീന അക്കൗണ്ട് ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പിന്തുണക്കും നന്ദി പറഞ്ഞു.

ഇന്നലെ അർജന്റീനയുടെ വിജയം കേരളത്തിന്റെ തെരുവുകളിൽ വലിയ ആഘോഷം ആയി മാറിയിരുന്നു. ഈ ലോകകപ്പിന്റെ തുടക്കം മുതൽ മലയാളികളുടെ ഫുട്ബോൾ സ്നേഹം ലോകം എങ്ങും വാഴ്ത്തപ്പെട്ടിരുന്നു. വലിയ കട്ടൗട്ടുകൾ കണ്ട് ഫിഫ പോലും കേരളത്തിന്റെ പിന്തുണയെ പരാമർശിച്ചിരുന്നു.

Picsart 22 12 18 23 37 34 225

ഇന്നലെ കേരളത്തിൽ എങ്ങും വലിയ സ്ക്രീനുകളിൽ കളി സ്ട്രീം ചെയ്യുന്നതും അവിടെ നടന്ന ആഘോഷങ്ങളുൻ വൈറലായിരുന്നു. ഖത്തറിൽ ഗ്യാലറികളിലും അർജന്റീനക്ക് പിന്തുണ ആയി ആയിരക്കണക്കിന് മലയാളികൾ എത്തിയിരുന്നു.