“അർജന്റീന ഇനി ഒരു കിരീടവും നേടില്ല, മെസ്സി ഒഴികെ ഉള്ള താരങ്ങൾ കിരീടം ആഘോഷിച്ച രീതി വളരെ മോശം” – ഇബ്രഹിമോവിച്

Newsroom

Picsart 23 01 25 21 40 55 012
Download the Fanport app now!
Appstore Badge
Google Play Badge 1

അർജന്റീനയുടെ ലോകകപ്പ് ആഘോഷങ്ങളെ ശക്തമായി വിമർശിച്ച് സ്ലാട്ടൻ ഇബ്രഹിമോവിച്. ഇനി അർജന്റീന ഒരു കിരീടവും നേടില്ല എന്നും അതാണ് അവരുടെ ആഘോഷം കാണിക്കുന്നത് എന്നും ഇബ്ര പറഞ്ഞു. മെസ്സി എല്ലാ കിരീടങ്ങളും വിജയിച്ച ആളാണ്. അദ്ദേഹം ലോകകപ്പും നേടി. മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമായി അറിയപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യും. ഇബ്ര പറയുന്നു. എന്നാൽ മറ്റുള്ള അർജന്റീമ താരങ്ങളെ ഞാൻ ബഹുമാനിക്കില്ല. ഒരു പ്രൊഫഷണലെന്ന നിലയിൽ ഇങ്ങനെ മോശം രീതിയിൽ പെരുമാറുന്നവരെ ബഹുമാനിക്കാൻ കഴിയില്ല എന്നും ഇബ്ര പറഞ്ഞു.

അർജന്റീന 23 01 25 21 41 16 993

എങ്ങനെയാണ് ഒരു കിരീടം നേടിയ ശേഷം ഇങ്ങനെ പെരുമാറാൻ ആവുക എന്നും ഇബ്ര ചോദിക്കുന്നു. ലോകകപ്പ് കിരീട വിജയ ശേഷം അർജന്റീനയുടെ ആഘോഷങ്ങൾ അതിരുവിട്ടു എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. അർജന്റീന കീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടത്.

ഖത്തറിൽ ലോകകിരീടം നിലനിർത്തുന്നതിൽ കൈലിയൻ എംബാപ്പെ പരാജയപ്പെട്ടതിൽ ആശങ്ക വേണ്ട എന്നും ഇബ്ര പറഞ്ഞു. ഫൈനലിൽ നാലു ഗോളടിച്ചിട്ടും കിരീടം നേടിയില്ല എന്നത് സങ്കടകരമാണ്. എങ്കിലും എനിക്ക് എമ്പപ്പയെ കുറിച്ച് ആശങ്കയില്ല, അവൻ തീർച്ചയായും മറ്റൊരു ലോകകപ്പ് നേടും, പക്ഷേ ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇബ്ര പറഞ്ഞു.

Story Highlight: Zlatan Ibrahimovic on Argentina’s celebrations: “They will not win anything else. Messi will be remembered, but the rest that behaved badly… we can’t respect that.”