കേരളം കാത്തിരുന്ന പ്രഖ്യാപനം നാളെ വരും. അർജന്റീന ദേശീയ ടീം കേരളത്തിൽ കളിക്കാൻ എത്തുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെ കേരള ഗവൺമെന്റ് നടത്തും. ഇതിഹാസം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജൻ്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത വർഷം ആക സൗഹൃദ മത്സരത്തിനായി കേരളം സന്ദർശിക്കുക. അർജന്റീന ഇതിനായി സമ്മതം മൂളിയതായി റിപ്പോർട്ടുകൾ വരുന്നു.

അടുത്തിടെ കേരള കായിക മന്ത്രി അർജന്റീന ഫുട്ബോൾ അധികൃതരുമായി സ്പെയിനിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. ഈ കളി നടത്താൻ വേണ്ടി വരുന്ന വലിയ തുകയ്ക്ക് കേരള സർക്കാർ സ്പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്.
മെസ്സി കേരളത്തിൻ്റെ മണ്ണിൽ കളിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാനത്തെ ഫുട്ബോൾ ആരാധകർക്ക് ഈ മത്സരം ഒരു ചരിത്ര സംഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സൗഹൃദ മത്സരത്തിനുള്ള കൃത്യമായ സ്റ്റേഡിയം സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും സംസ്ഥാനത്തുടനീളമുള്ള ഫുട്ബോൾ പ്രേമികളിൽ ഈ വാർത്ത ആവേശം നൽകും. ഔദ്യോഗിക സ്ഥിരീകരണവും കൂടുതൽ വിശദാംശങ്ങളും ഉടൻ പുറത്തുവിടും.