ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഗോളും വഴങ്ങിയില്ല, അർജന്റീന ഗോൾകീപ്പർക്ക് റെക്കോർഡ്

Newsroom

അർജന്റീന ദേശീയ ടീം ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന് റെക്കോർഡ്. ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ നിന്ന അർജന്റീനൻ കീപ്പർ ആയി എമി മാർട്ടിനസ് ഇന്ന് മാറി. ഇന്ന് പരാഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിൽ അർജന്റീനയുടെ ആദ്യ ഗോൾകീപ്പറായിരുന്നു മാർട്ടിനസ്, മത്സരം തുടങ്ങി 32 മിനിറ്റ് ആയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചു. ജർമൻ ബർഗോസ് മുമ്പ് 606 മിനിറ്റ് അർജന്റീനയ്‌ക്കായി ഒരു ഗോൾ പോലും വഴങ്ങാതെ പോയിരുന്നു‌. ആ റെക്കോർഡ് ആണ് ഇപ്പോൾ തകർന്നത്.

അർജന്റീന 23 10 13 10 05 06 746

ലോകകപ്പ് ജേതാവായ ഗോൾകീപ്പർ പരാഗ്വേയ്‌ക്കെതിരായ മത്സരത്തോടെ 622 മിനുട്ടുകൾ അർജന്റീനക്ക് ഒപ്പം ഗോൾ വഴങ്ങാതെ മുന്നേഎരി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് എതിരെ ആണ് അവസാനമായി എമി മാർട്ടിനസ് ഗോൾ വഴങ്ങിയത്‌. ലോകകപ്പിലും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് എമി.