ചിലിയെ 3-0ന് തകർത്ത് അർജന്റീന തങ്ങളുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനങ്ങൾ തുടരുന്നു. നിലവിലെ ലോകചാമ്പ്യൻമാർ കളിയുടെ തുടക്കം മുതൽ അവസാനം വരെ തങ്ങളുടെ ആക്രമണവീര്യം ഇന്ന് പുറത്തെടുത്തു. ലയണൽ മെസ്സി ഇല്ലാത്താതിന്റെ അഭാവം ഒന്നും അർജന്റീന ഇന്ന് കാണിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ ഒരു ഗോളിലൂടെ അർജന്റീനക്ക് ലീഡ് നൽകി. തീർത്തും ഒരു ടീം ഗോളായിരുന്നു ഇത്.
പിന്നീട് 84-ാം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ ഒരു ലോംഗ് റേഞ്ചർ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ ഇഞ്ചുറി ടൈമിൽ ഡിബാലയുടെ ഗംഭീര സ്ട്രൈക്ക് കൂടെ വന്നതോടെ അർജന്റീന വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ, അർജൻ്റീന തങ്ങളുടെ ലോകകപ്പ് യോഗ്യത ഘട്ടത്തിൽ ഒന്നാമത് തുടരുകയാണ്. 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീന 18 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 5 പോയിന്റ് മാത്രമുള്ള ചിലി ഒമ്പതാം സ്ഥാനത്താണ്.