അർജന്റീനയെ തകർത്ത് ബ്രസീലിന് ഒളിമ്പിക്സ് യോഗ്യത

നിർണായക മത്സരത്തിൽ അർജന്റീനയെ തകർത്തു കൊണ്ട് ബ്രസീൽ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഇന്ന് നടന്ന അവസാന യോഗ്യതാ മത്സരം വിജയിച്ചാൽ മാത്രമെ ബ്രസീലിന് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. അർജന്റീനയെ ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. ബ്രസീകിനു വേണ്ടി മാത്യുസ് കുൻഹ ഇരട്ട ഗോളുകൾ നേടി.

പൗളീനോ ആണ് മറ്റൊരു സ്കോറർ. അർജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഉറുഗ്വേ ഇത്തവണ ഒളിമ്പിക്സിന് എത്തില്ല. ബ്രസീൽ ആണ് നിലവിലെ ഒളിമ്പിക് ചാമ്പ്യൻസ്. യോഗ്യതാ മത്സരങ്ങളിൽ അണ്ടർ 23 ടീമാണ് പങ്കെടുക്കുന്നത്. ഒളിമ്പിക്സിൽ ഈ അണ്ടർ 23 ടീമിനൊപ്പം ഏതാനും സീനിയർ ടീമംഗങ്ങളും ചേർന്നേക്കും. നേരത്തെ നെയ്മർ ഒളിമ്പിക്സ് കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.