നാളെ പുലർച്ചെ നടക്കുന്ന നിർണായക ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ബ്രസീലിനെ നേരിടും, 2026 ഫിഫ ലോകകപ്പിൽ സ്ഥാനം നേടാൻ അവർക്ക് ഒരു പോയിന്റ് മാത്രം മതി. പരിശീലകൻ ലയണൽ സ്കലോണി ഹൂലിയൻ അൽവാരസും തിയാഗോ അൽമാഡയും സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉണ്ടാകുമെന്ന് സൂചന നൽകി.

ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് തുടങ്ങിയ പ്രധാന കളിക്കാർ ഇല്ലാത്തതിനാൽ, സ്കലോണി വ്യത്യസ്തമായ അറ്റാക്കിംഗ് താരങ്ങളെ തിരഞ്ഞെടുത്തേക്കാം.
ഇഎസ്പിഎൻ അർജന്റീന പ്രകാരം, അർജന്റീനയുടെ സാധ്യത ലൈനപ്പ്:
എമിലിയാനോ മാർട്ടിനെസ്; മോളിന, റൊമേറോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ; ഡി പോൾ, പരേഡെസ്/സിമിയോണി, അലക്സിസ്, എൻസോ; അൽമാഡ, അൽവാരെസ്.