ബ്രസീലിനെ തകർത്തെറിഞ്ഞ് അർജന്റീന!! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

Newsroom

Picsart 25 03 26 07 29 51 895
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീനക്ക് തകർപ്പൻ വിജയം. ഇന്ന് ചിരവൈരികളായ ബ്രസീലിനെ നേരിട്ട അർജന്റീന ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ജയിച്ചത്. മെസ്സി, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഇല്ലാതെയാണ് ഈ വിജയം. ഈ ജയത്തോടെ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.

Picsart 25 03 26 07 30 04 321

ഇന്ന് ആദ്യ 12 മിനുറ്റിൽ തന്നെ അർജന്റീന 2 ഗോളുകൾക്ക് മുന്നിൽ എത്തി. നാലാം മിനുറ്റിൽ ഹൂലിയൻ ആൽവാരസിലൂടെ ആയിരുന്നു അർജന്റീനയുടെ ആദ്യ ഗോൾ. 12ആം മിനുറ്റിൽ എൻസോ ഫെർണാണ്ടസ് ലീഡ് ഇരട്ടിയാക്കി. 26ആം മിനുറ്റിൽ മാത്യസ് കുഞ്ഞ്യയുടെ ഗോൾ ബ്രസീലിന് പ്രതീക്ഷ നൽകി.

പക്ഷെ 37ആം മിനുറ്റിൽ മകാലിസ്റ്റർ നേടിയ ഗോൾ 2 ഗോൾ ലീഡ് പുനസ്ഥാാപിച്ചു. രണ്ടാം പകുതിയിൽ സിമിയോണി കൂടെ ഗോൾ നേടിയതോടെ അർജന്റീന വിജയം പൂർത്തിയാക്കി.

ഈ ജയത്തോടെ അർജന്റീന 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റിൽ എത്തി. 21 പോയിന്റുള്ള ബ്രസീൽ നാലാം സ്ഥാനത്താണ്. അവർ ലോകകപ്പ് യോഗ്യതക്ക് ആയി ഇനിയും കാത്തു നിൽക്കണം.