അർജന്റീനയിൽ മാത്രമാണ് ഹിഗ്വെയ്ന് വിലയില്ലാത്തത്, താരത്തിന് പിന്തുണയുമായി ബാറ്റി

na

ഗോണ്സാലോ ഹിഗ്വെയ്നോട് അർജന്റീന മോശമായാണ് പെരുമാറിയത് എന്ന് മുൻ അർജന്റീനൻ സ്‌ട്രൈക്കർ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. ചൊവ്വാഴ്‌ചയാണ്‌ ഹിഗ്വെയ്ൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചത്. തന്റെ വിമർശകർക്ക് എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം.

സമീപ കാലത്ത് ലോകം കണ്ട മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹിഗ്വെയ്ൻ, സ്ട്രൈക്കർ ഗോളുകൾ നഷ്ടമാകുന്നത് പുതുമയല്ല. ഹിഗ്വെയ്ൻ അനവസരത്തിൽ നടത്തിയ ഏതാനും മിസ്സുകളുടെ പേരിൽ മാത്രമാണ് ഓർമിക്കപ്പെടുന്നത് എന്നത് അംഗീകരിക്കാനാവുന്ന ഒന്നല്ല. അർജന്റീനയിൽ ഹിഗ്വെയ്ൻ കൂടുതൽ മര്യാദ അർഹിക്കുന്നുണ്ട് എന്നും ബാറ്റി കൂട്ടിച്ചേർത്തു.

അർജന്റീനയ്ക്ക് വേണ്ടി 31 അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമാണ്‌ ഹിഗ്വെയ്ൻ. നിലവിൽ ചെൽസിയിൽ ലോണിൽ കളിക്കുന്ന താരം റയൽ മാഡ്രിഡ്, യുവന്റസ്, നാപോളി,മിലാൻ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.