സെവിയ്യക്കെതിരായ ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ അറോഹോയ്ക്ക് പരിക്കേറ്റു. 22ആം മിനുറ്റിക് സൗളിന്റെ ടാക്കിളിനെ തുടർന്ന് ബാഴ്‌സലോണ പ്രതിരോധ താരം റൊണാൾഡ് അറോഹോ സബ് ചെയ്യപ്പെട്ട് പുറത്ത് പോവുക ആയിരുന്നു. പൗ ക്യൂബാർസി പകരക്കാരനായി ഇറങ്ങി. കണങ്കാലിലെ പരിക്കിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ഉറുഗ്വേക്കാരൻ ഇന്ന് മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും.
![1000825070](https://fanport.in/wp-content/uploads/2025/02/1000825070.jpg)
ഒരു മാസത്തിലധികം അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറോഹോയുടെ കരിയറിൽ പരിക്കുകൾ അവസാന സീസണുകളിലെ സ്ഥിരം പ്രശ്നമാണ്. അടുത്തിടെ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ച താരത്തിന്റെ പരിക്ക് ക്ലബിനും ആരാധാകർക്കും വലിയ നിരാശയാണ് നൽകുന്നത്