മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി ലോൺ അടിസ്ഥാനത്തിൽ റയൽ ബെറ്റിസിൽ ചേരും. ഈ നീക്കം അന്തിമമാക്കാൻ ബ്രസീലിയൻ താരം ഇന്ന് സ്പെയിനിലേക്ക് പോകും എന്നാണ് റിപ്പോർട്ട്. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ആന്റണി യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകില്ല.
സീസൺ അവസാനിക്കുന്നതുവരെ ആന്റണിയുടെ വേതനത്തിന്റെ 84%-വും അധിക ബോണസും റയൽ ബെറ്റിസ് നൽകും. ലോൺ കരാറിൽ ബൈ ഓപ്ഷൻ ക്ലോസ് ഉൾപ്പെടുന്നില്ല. 2025 ജൂണിനുശേഷം ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങുമെന്ന് ഇത് ഉറപ്പാക്കുന്നു.
ഓൾഡ് ട്രാഫോർഡിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന ആന്റണി, റയൽ ബെറ്റിസിലൂടെ കരിയർ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കും.