മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി ക്ലബ് വിട്ടു. താരത്തെ ലോണിൽ സ്പാനിഷ് ക്ലബായ റയൽ ബെറ്റിസ് സ്വന്തമാക്കി. ജൂൺ വരെ ലോണിൽ നീണ്ടു നിൽക്കുന്ന ഒരു കരാറിൽ ആകും റയൽ ബെറ്റിസ് താരത്തെ സ്വന്തമാക്കുക. കരാറിൽ താരത്തെ സീസൺ അവസാനം വാങ്ങാനുള്ള ഓപ്ഷനുകളൊന്നും ഉണ്ടാകില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരതയ്ക്കായി പാടുപെടുന്ന ആന്റണി, സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ബെറ്റിസിലേക്ക് മാറാൻ തയ്യാറാവുക ആയിരുന്നു. കരാറിന്റെ ഭാഗമായി, ലോൺ കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശമ്പളത്തിന്റെ ഒരു ഭാഗം നൽകും.
ഈ നീക്കം ആന്റണിക്ക് കൂടുതൽ കളി സമയത്തിനും പുതിയ തുടക്കത്തിനും അവസരം നൽകുന്നു, റെക്കോർഡ് തുകയ്ക്ക് അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആന്റണിക്ക് തീർത്തും നിരാശയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അമോറിം വന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആന്റണിയുടെ ഫോമിൽ മാറ്റം ഒന്നും വന്നിട്ടില്ല.