പ്രീമിയർ ലീഗ് ക്ലബ്ബായ ബോൺമൗത്ത്, തങ്ങളുടെ ഘാന അന്താരാഷ്ട്ര ഫോർവേഡ് ആന്റോയിൻ സെമൻയോയുമായി 2030 ജൂൺ വരെ കാലാവധിയുള്ള പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള കളിക്കാരിലൊരാളെ നിലനിർത്താൻ ഇതോടെ ബൗണ്മതിനായി.

ആഴ്സണൽ, ടോട്ടൻഹാം തുടങ്ങിയ വൻകിട ക്ലബ്ബുകൾ സെമൻയോയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, അവരെ മറികടന്നാണ് ബോൺമൗത്ത് താരത്തെ നിലനിർത്തിയത്.
2023 ജനുവരിയിൽ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് ബോൺമൗത്തിൽ എത്തിയ 25 വയസ്സുകാരനായ സെമൻയോ, ക്ലബ്ബിന് നിർണായകമായ ഒരു സീസണാണ് കഴിഞ്ഞ വർഷം കാഴ്ചവെച്ചത്. 2024/25 സീസണിൽ എല്ലാ മത്സരങ്ങളിലുമായി 13 ഗോളുകളും 7 അസിസ്റ്റുകളും നേടി അദ്ദേഹം ടീമിന്റെ റെക്കോർഡ് നേട്ടങ്ങൾക്ക് വലിയ സംഭാവന നൽകി. പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്തെത്താനും ക്ലബ്ബ് റെക്കോർഡ് പോയിന്റ് നേടാനും ഇത് സഹായിച്ചു.