കേരള ബ്ലാസ്റ്റേഴ്സ് അന്റോണിയോ ഹബാസുമായി ചർച്ചകൾ നടത്തി

Newsroom

Picsart 25 03 19 10 43 23 911

മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉള്ളതായി റിപ്പോർട്ട്. പരിശീലകൻ സ്റ്റാറേയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തേടുകയാണ്‌. ഇപ്പോൾ ഐ ലീഗ് ക്ലബായ ഇന്റർ കാശിയുടെ പരിശീലകനാണ് ഹബാസ്. ഹബാസുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയതായി ആനന്ദ് ബസാർ റിപ്പോർട്ട് ചെയ്യുന്നു‌.

ഹബാസ്

ഒരു സീസൺ മുമ്പ് മോഹൻ ബഗാനെ ഐ എസ് എൽ ഷീൽഡ് നേതാക്കിയ പരിശീലകനാണ് ഹബാസ്‌. അവിടെ ടെക്നിക്കൽ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബ്ബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.

ഹബാസ് 23 06 16 15 34 00 708

2019-20ൽ എ ടി കെയ്ക്ക് കിരീടം നേടിക്കൊടുത്തു. 2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.