ബാഴ്സലോണ ഫോർവേഡ് അൻസു ഫാത്തി ക്ലബ് വിടാൻ ഒരുങ്ങുന്നു. 22-കാരനായ താരം 2025-26 സീസണിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോയിലേക്ക് ലോണിൽ ചേക്കേറാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ പരിശീലകൻ ഹാൻസി ഫ്ലിക്കിന് കീഴിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഫാത്തി ക്ലബ്ബ് വിടാൻ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

ഫാബ്രിസിയോ റോമാനോയുടെ റിപ്പോർട്ട് അനുസരിച്ച്, മൊണാക്കോ ഫാത്തിയുമായും ബാഴ്സലോണയുമായും ഒരു കരാറിലെത്തുന്നതിലേക്ക് അടുക്കുകയാണ്. ഒരു ബൈ ഓപ്ഷനോടുകൂടിയ ലോൺ കരാർ ആണ് മൊണാക്കോ നോക്കുന്നത്.
ഫാത്തിയുടെ ട്രാൻസ്ഫറിലൂടെ ഒരു നല്ല തുക നേടാൻ ബാഴ്സലോണ പ്രതീക്ഷിച്ചിരുന്നെങ്കിലും, ക്ലബ്ബിൻ്റെ വേതന ബിൽ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
2024-25 സീസണിൽ ഫാത്തി ടീമിൻ്റെ പ്രധാന ഇലവനിൽ സ്ഥിരമായി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഫ്രാൻസിൽ ഒരു പുതിയ തുടക്കം ആണ് യുവതാരം ആഗ്രഹിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണായി അൻസു ലോണിൽ കളിച്ചിരുന്നു.